WORLD

എമ്പുരാന്റെ പ്രദർശനം നിർത്തണം, മോഹൻ‌ലാലിന്റെ ഖേദം മാർക്കറ്റിങ് തന്ത്രം: ഹൈക്കോടതിയിൽ ഹർജി


കൊച്ചി∙ വിവാദങ്ങൾ തുടരുന്നതിനിടെ എമ്പുരാൻ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. സിനിമയുടെ പ്രദർശനം നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃശൂർ ജില്ലാ കമ്മിറ്റിയംഗം എന്നവകാശപ്പെടുന്ന വി.വി. വിജേഷാണ് ഹർജി നൽകിയത്. മോഹൻലാൽ, പൃഥ്വിരാജ്, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഹർജി.  എമ്പുരാന്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും കലാപം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ എത്രയും വേഗം എമ്പുരാന്റെ പ്രദര്‍ശനം തടയണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ചിത്രം രാജ്യവിരുദ്ധത പ്രചരിപ്പിക്കുകയും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തേയും ദേശീയ അന്വേഷണ ഏജന്‍സികളെയും മോശമായി ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു.


Source link

Related Articles

Back to top button