KERALA
ഐഐടി ഡല്‍ഹിയില്‍ എം.ടെക്ക്; ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂഡല്‍ഹി: 2025-ലെ എം.ടെക്ക് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐഐടി ഡല്‍ഹി. ഗേറ്റ് 2025 പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് ഡല്‍ഹി ഐഐടിയില്‍ എം.ടെക്ക് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഏപ്രില്‍ ഏഴാണ് അപേക്ഷിക്കേണ്ട അവസാന തീയതി. അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ ബി.ടെക്കിനോ ബി.ഇയ്‌ക്കോ 60 ശതമാനം മാര്‍ക്കോ അല്ലെങ്കില്‍ സിജിപിഎ ആറോ (6.0) നേടിയിരിക്കണം. ഐഐടികളില്‍ സിജിപിഎ 8.0 നേടിയവര്‍ക്ക് ഗേറ്റ് സ്‌കോര്‍ ഇല്ലാതെയും ഡല്‍ഹി ഐഐടിയില്‍ എം.ടെക്ക് കോഴ്‌സില്‍ പ്രവേശിക്കാം.
Source link