WORLD
സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാർ; പ്രവേശന കവാടങ്ങൾ അടച്ചു, വൻ പൊലീസ് സന്നാഹം

തിരുവനന്തപുരം ∙ ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം അൽപസമയത്തിനകം. ഉപരോധം നേരിടാൻ സർക്കാർ വൻ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് പരിസരം പൊലീസ് അടച്ചുപൂട്ടി. എല്ലാ കവാടങ്ങളിലും കനത്ത സുരക്ഷയാണ്. രാവിലെ ഒൻപതരയോടെ സമരഗേറ്റിന് മുന്നിൽ ആശമാർ സംഘടിച്ചു. ആശമാർക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തിൽ പങ്കാളികളാകുന്നുണ്ട്. 36 ദിവസമായ സമരം ഒത്തുതീർപ്പാക്കാൻ, സർക്കാർ ചർച്ചയ്ക്ക് മുൻകൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് നിയമലംഘന സമരം.
Source link