KERALA

ഒടുവില്‍ ബംഗ്ലാദേശ് ടീം പാകിസ്താനിലേക്ക്; മത്സരങ്ങള്‍ വെട്ടിച്ചുരുക്കി പിസിബി 


ലാഹോര്‍: ആശങ്കകള്‍ക്കൊടുവില്‍ പാകിസ്താനില്‍ പോയി പരമ്പര കളിക്കാന്‍ ബംഗ്ലാദേശ്. ടി20 പരമ്പരയുമായി മുന്നോട്ടുപോകാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചതായാണ് വിവരം. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ടി20 പരമ്പരയുടെ പുതുക്കിയ മത്സരക്രമം പുറത്തുവിട്ടിട്ടുണ്ട്. യുഎഇ യുമായുള്ള മത്സരങ്ങള്‍ക്ക് ശേഷം ടീം പാകിസ്താനിലേക്ക് തിരിക്കും. മുന്‍പ് നിശ്ചയിച്ചതുപോലെ അഞ്ച് ടി20 മത്സരങ്ങളല്ല പരമ്പരയിലുള്ളത്. മത്സരങ്ങളുടെ എണ്ണം മൂന്നായി ചുരുക്കിയിട്ടുണ്ട്. എല്ലാ മത്സരങ്ങളും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുക. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പുതുക്കിയ മത്സരക്രമം പുറത്തുവിട്ടിട്ടുണ്ട്. മേയ് 28, 30, ജൂണ്‍ 1 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.


Source link

Related Articles

Back to top button