KERALA
ഒരു നാണവുമില്ലാതെ യുഡിഎഫ് പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്- മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കടുത്തഭാഷയില്‍ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സന്താനോത്പാദനശേഷിയില്ലാത്ത ആളെപ്പോലെയാണ് വിഴിഞ്ഞം തുറമുഖത്തിനുള്ള മുഖ്യമന്ത്രിയുടെ അവകാശവാദമെന്ന് മുരളീധരന്‍ പറഞ്ഞു. ഒരു നാണവുമില്ലാതെ യുഡിഎഫ് പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ വിഷയമല്ല ഉള്ളകാര്യമാണ് താന്‍ പറഞ്ഞതെന്ന് പിന്നീട് അധിക്ഷേപ പരാമര്‍ശത്തെ മുരളീധരന്‍ ന്യായീകരിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുരളീധരന്‍. മുരളീധരന്റെ പ്രസംഗത്തില്‍നിന്ന്
Source link