KERALA

പകൽ ഉറങ്ങുന്നവരാണോ നിങ്ങൾ?; ചില സമയങ്ങൾ ഒഴിവാക്കേണ്ടതുണ്ട്, ഇവ ശ്രദ്ധിക്കാം


ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം വളരെയേറെ പ്രധാനമാണ്. ഒരുദിവസം ആറ് മുതല്‍ എട്ടുമണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് പഠനങ്ങളും പറയുന്നത്. എന്നാൽ, ഈ ഉറക്കത്തിനെല്ലാം പുറമെ നമ്മളിൽ പലർക്കും പ്രിയപ്പെട്ടതാണ് പകൽ ഉറക്കങ്ങൾ. അലസമായ ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിന് ശേഷം മയങ്ങുന്ന നിരവധി പേരെ നമുക്കുചുറ്റും കാണാനും സാധിക്കും. ഈ ഉറക്കങ്ങളെല്ലാം ശരീരത്തിന് നല്ലതാണോ?. അതെ എന്നും അല്ലെന്നുമാണ് ഉത്തരം. നിങ്ങൾ എപ്പോൾ, എങ്ങിനെ, എത്ര നേരെ ഉറങ്ങുന്നു എന്നതിലാണ് കാര്യം. ശരിയായ രീതിയിലാണ് ഉറക്കമെങ്കിൽ അത് നമുക്ക് ഉന്മേഷം നൽകുകയും നേരെ മറിച്ചാണ് കാര്യമെങ്കിൽ കൂടുതൽ ക്ഷീണത്തിലേക്ക് തള്ളിവിടുകയും ചെയ്യും. ഒരുപക്ഷേ, നമ്മുടെ രാത്രി ഉറക്കത്തെപ്പോലും ഇത് ബാധിച്ചേക്കാം. 20 മുതൽ 30 മിനിറ്റ് വരെ ചെറുമയക്കങ്ങളുടെ സമയം 20 മുതൽ 30 മിനിറ്റിനുള്ളിൽ ചുരുക്കുന്നതാണ് നല്ലത്. കൂടുതൽ നേരം ഉറങ്ങുന്നത് പിന്നീട് നമ്മൾ എഴുന്നേൽക്കുമ്പോൾ അലസത അനുഭവപ്പെടാൻ കാരണമായേക്കും. എന്നാൽ, കൃത്യമായ സമയങ്ങളിലുള്ള ചെറുമയക്കം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും കാരണമാകുന്നു. ഒരു രാത്രി മുഴുവൻ ഉറങ്ങുന്നതിന് പകരമായിട്ടല്ല ഈ ചെറുമയക്കങ്ങളെ കാണേണ്ടത്. മറിച്ച്, ഒരു മാനസിക ഉന്മേഷത്തിനായി മാത്രം ഉറങ്ങുക.


Source link

Related Articles

Back to top button