WORLD
ഓസീസിനെ തോൽപ്പിച്ച ക്ഷീണത്തിൽ കിടന്ന യുവിയെ വിളിച്ചുണർത്തി കളറിൽ മുക്കി ഹോളി ആഘോഷം; ‘ഓപ്പൺ ചെയ്ത്’ സച്ചിൻ – വിഡിയോ

റായ്പുർ∙ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ നേതൃത്വത്തിലുള്ള ഹോളി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിനായി റായ്പുരിലുള്ള സച്ചിനും സംഘവും, ഇന്ത്യൻ മാസ്റ്റേഴ്സ് ടീം താമസിക്കുന്ന ഹോട്ടലിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഇന്ത്യയുടെ മുൻ താരം യുവരാജ് സിങ്, അമ്പാട്ടി റായുഡു തുടങ്ങിയവരെ മുറിയിൽനിന്ന് വിളിച്ചിറക്കി ഛായങ്ങൾ വാരിപ്പൂശി ആഘോഷമാക്കുന്ന ദൃശ്യങ്ങൾ സച്ചിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങൾ ഒട്ടേറെ ആരാധകരാണ് ഷെയർ ചെയ്തത്.ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിൽ ഇന്ത്യയ്ക്കായി കളിക്കുന്ന യൂസഫ് പഠാൻ, രാഹുൽ ശർമ തുടങ്ങിയവരെയും സച്ചിനൊപ്പം ദൃശ്യങ്ങളിൽ കാണാം.
Source link