WORLD

കുടുംബവഴക്കിനിടെ തലയ്ക്കടിയേറ്റ് അച്ഛൻ മരിച്ചു; മകൻ റിമാൻഡിൽ


കോഴിക്കോട് ∙ കുടുംബവഴക്കിനിടെ തലയ്ക്കു ക്ഷതമേറ്റ് അഛ്ഛൻ മരിച്ച കേസിൽ കുണ്ടായിത്തോട് സ്വദേശി കരിമ്പാടം കോളനി വളയന്നൂർ വീട്ടിൽ സനലിനെ (22) നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു. തന്നെയും അമ്മയെയും കുറിച്ച് അപവാദം പറഞ്ഞു നടക്കുകയാണെന്ന് പറഞ്ഞാണ് സനൽ പിതാവ് ഗിരീഷിനെ ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. തലയ്ക്കു പരുക്കേറ്റ ഗിരീഷ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Source link

Related Articles

Back to top button