INDIA

ഓഹരികളിൽ കാളക്കുതിപ്പ്; റെക്കോർഡ് തകർത്ത് യുഎസ് വിപണി, കുതിക്കാൻ ഇന്ത്യ, സ്വർണം ‘കത്തുന്നു’, കേരളത്തിലും ഇന്നു വില കൂടും


യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ട തീരുവയുദ്ധം, ട്രംപും കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും തമ്മിലെ പലിശത്തർക്കം, ജപ്പാനിലെ രാഷ്ട്രീയ പ്രതിസന്ധി എന്നിങ്ങനെ നിരവധി വെല്ലുവിളികളുണ്ടായിട്ടും അതൊന്നും ‘മൈൻഡ് ചെയ്യാതെ’ ഓഹരി വിപണികളുടെ മുന്നേറ്റം. കോർപറേറ്റ് കമ്പനികൾ മെച്ചപ്പെട്ട പ്രവർത്തനഫലം പുറത്തുവിടുന്നതാണ് ഓഹരികൾക്ക് ആവേശമാകുന്നത്.∙ മെക്സിക്കോയ്ക്കും യൂറോപ്യൻ യൂണിയനുമെതിരെ ഓഗസ്റ്റ് ഒന്നുമുതൽ 30% തീരുവ ചുമത്താനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ട്രംപ്. യുഎസും യൂറോപ്യൻ യൂണിയനുമായുള്ള സമവായ ചർച്ച എങ്ങുമെത്തിയിട്ടുമില്ല. ട്രംപ് വാശിപിടിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം.∙ ജപ്പാനിൽ ഭരണകക്ഷിക്ക് ഉപരിസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും ഇന്നത് ഓഹരി വിപണിയെ ബാധിച്ചില്ല. ഇന്നലെ ജാപ്പനീസ് ഓഹരി വിപണിക്ക് അവധിയായിരുന്നു. ജാപ്പനീസ് നിക്കേയ് സൂചിക ഇന്ന് 0.25% നേട്ടത്തിലേറി.∙ ഏഷ്യ-പസഫിക്കിൽ ജാപ്പനീസ് നിക്കേയ്ക്ക് പുറമെ ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.19%, ഹോങ്കോങ് 0.06% എന്നിങ്ങനെ നേട്ടത്തിലാണ്. ചൈനയിൽ ഷാങ്ഹായ് 0.08% നഷ്ടം രേഖപ്പെടുത്തി. യൂറോപ്പിൽ ലണ്ടന്റെ എഫ്ടിഎസ്ഇ 0.23% ഉയർന്നു.


Source link

Related Articles

Back to top button