KERALA
കക്കൂസ് മാലിന്യം ജൈവവളമാക്കാൻ പട്ടാളപ്പുഴു; ആദ്യ ലോഡ് ദുബായിലേക്ക്

തിരുവനന്തപുരം: പട്ടാളപ്പുഴുവിനെ ഉപയോഗിച്ച് കക്കൂസ് മാലിന്യം കുറഞ്ഞ ചെലവില്‍ ജൈവവളമാക്കുന്ന സംസ്‌കരണരീതി പരീക്ഷിക്കാനൊരുങ്ങി സര്‍ക്കാര്‍. കൊച്ചിയിലെ ഭക്ഷ്യമാലിന്യം ജൈവവളമാക്കി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ഫാബ്കോ എന്ന കന്പനിയുടെ പ്ലാന്റാണ് സര്‍ക്കാരിന്റെ പരിഗണനയില്‍.ദിവസവും 25 ടണ്‍ കക്കൂസ് മാലിന്യം സംസ്‌കരിക്കുന്ന പ്ലാന്റ് ആറുകോടി രൂപയ്ക്ക് സ്ഥാപിക്കാനാകുമെന്നാണ് ഫാബ്കോയുടെ പദ്ധതിരേഖ. രാസവസ്തുചേരാത്ത മാലിന്യമായിരിക്കണമെന്നുമാത്രം. മറിച്ചായാല്‍ പുഴുക്കള്‍ ചത്തുപോകും. 10 മുതല്‍ 12 ദിവസത്തിനകം സംസ്‌കരണം പൂര്‍ത്തിയാക്കി വളമാക്കാനാകും.
Source link