KERALA

കട്ടപ്പന ഇരട്ടക്കൊലപാതകം: മോഷണക്കേസിന് പിന്നിലെ കൊലപാതകം ചുരുളഴിച്ചു; ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ


കട്ടപ്പന: നഗരത്തില്‍ നടന്ന ഇരട്ടക്കൊലപാതകം അന്വേഷിച്ച ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍. മോഷണക്കേസായി ഒതുങ്ങേണ്ട സംഭവത്തിന് പിന്നിലെ കൊലപാതകം തെളിയിച്ചതിനാണ് ബാഡ്ജ് ഓഫ് ഓണര്‍. ഡിവൈഎസ്പി പി.വി. ബേബി, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ബിനോ, എസ്‌ഐ സി.ഡി. മനോജ്, എസ്‌സിപിഒ പി.എസ്. ഷിബു, എസ്‌സിപിഒ സിനോജ് ജോസഫ്, എസ്‌സിപിഒ സുമേഷ്, സിപിഒ ശരണ്യമോള്‍ പ്രസാദ് എന്നിവര്‍ക്കാണ് ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചത്.


Source link

Related Articles

Back to top button