WORLD

കണ്ടെയ്നർ ലോറി, പിക്കപ്പ് വാൻ, കാർ…; പകൽ ‘സ്കെച്ചിടൽ’, രാത്രിയിൽ ‘അടിച്ചുമാറ്റൽ’, വാഹന മോഷണസംഘം പിടിയിൽ


തൃശൂർ∙ അന്തർ സംസ്ഥാന വാഹന മോഷണസംഘത്തെ പിടികൂടി തൃശൂർ പൊലീസ്. കാപ്പ കേസ് പ്രതിയടക്കം 5 പേരെയാണ് വിവിധ വാഹനമോഷണ കേസുകളിൽ അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്നു 4 വാഹനങ്ങളും പൊലീസ് കണ്ടെടുത്തു. ഒരു കണ്ടെയ്നർ ലോറി, 2 പിക്കപ്പ് വാനുകൾ, ഒരു കാർ എന്നിവയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തത്.പൊള്ളാച്ചി കോവിൽ പാളയം സ്വദേശി എസ്.കെ. നിവാസിൽ സജിത്ത് (25), പുതുക്കാട് കണ്ണംമ്പത്തൂർ സ്വദേശികളായ പുന്നത്താടൻ വീട്ടിൽ വിജിത്ത് (33), പുന്നത്താടൻ വീട്ടിൽ രഞ്ജിത്ത് (38), തൃശൂർ ചിയ്യാരം സ്വദേശി പള്ളിപ്പാടത്ത് വീട്ടിൽ സുനീഷ് (35), നന്തിപുലം സ്വദേശി കരിയത്ത് വളപ്പിൽ വീട്ടിൽ വിഷ്ണു (30) എന്നിവരാണ് പിടിയിലായത്. രഞ്ജിത്തിനെതിരെ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ അടിപിടി, വധശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങി  6 ക്രിമിനൽ കേസുകളുണ്ട്. വിജിത്തിനെതിരെ 2 അടിപിടി കേസുകളും ഉണ്ട്.


Source link

Related Articles

Back to top button