ഇസ്രയേൽ-US വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്നുള്ള മിസൈലാക്രമണം; 25 മീറ്റര്‍ ആഴമുള്ള ഗർത്തം

ടെല്‍ അവീവ്: ഞായറാഴ്ച യെമനിലെ ഹൂതി വിമതര്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍, രാജ്യത്തെ ഏറ്റവും പ്രധാന വിമാനത്താവളങ്ങളിലൊന്നായ ബെന്‍ ഗുറിയോണ്‍ വിമാനത്താവത്തിന്റെ ടെര്‍മിനല്‍ മൂന്നില്‍ നിന്ന് വെറും 75 മീറ്റര്‍ അകലെയാണ് പതിച്ചത്. രാജ്യത്ത് വിന്യസിച്ചിട്ടുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് മിസൈല്‍ തടയാന്‍ കഴിയാതിരുന്നതോടെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഇസ്രയേല്‍. ഹൂതി വിമര്‍തര്‍ക്കെതിരെ യുഎസ് നടത്തുന്ന കടുത്ത സൈനിക നടപടികള്‍ക്കിടെയാണ് ഇത്തരത്തിലൊരു ആക്രമണം അവരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നാണ് ഇസ്രയേലിനെ കൂടുതല്‍ അലട്ടുന്നത്. രാജ്യത്തെ ഏറ്റവും സുരക്ഷാ പ്രധാന്യമുള്ള മേഖലയിലാണ് മിസൈല്‍ പതിച്ചതെന്നതും ശ്രദ്ധേയമാണ്. മിസൈല്‍ പതിച്ചതിനെത്തുടര്‍ന്ന് 25 മീറ്റര്‍ ആഴത്തിലുള്ള ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്.
Source link