WORLD

‘കറുപ്പിന് എന്ത് കുഴപ്പം?’; നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടതും അതു മറികടന്നതും വിവരിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ


തിരുവനന്തപുരം ∙ ‘അമ്മയുടെ ഗർഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്തു വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്നു ചോദിച്ച നാലു വയസുകാരിയായിരുന്നു ഒരിക്കൽ ഞാൻ’ – കറുത്ത നിറത്തെക്കുറിച്ചുള്ള കളിയാക്കലുകൾ തന്നെ കുട്ടിക്കാലത്ത് എങ്ങനെ ബാധിച്ചുവെന്നു തുറന്നുപറയുകയാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ ആൾ നിറത്തെ കൂട്ടുപിടിച്ചു നടത്തിയ അഭിപ്രായപ്രകടനമാണ് ശാരദയെ തുറന്നെഴുത്തിനു പ്രേരിപ്പിച്ചത്. ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള ശാരദയുടെ പ്രവർത്തനം കറുപ്പും, മുൻഗാമിയും ഭർത്താവുമായ വി.വേണുവിന്റേത് വെളുപ്പുമായിരുന്നു എന്നായിരുന്നു സന്ദർശകന്റെ അഭിപ്രായം. ‘എന്റെ കറുപ്പ് എനിക്കു സ്വീകാര്യമാണ്’ എന്ന് സന്ദർശകന്റെ പേരു പറയാതെ രാവിലെ ഇട്ട പോസ്റ്റ് വിവാദത്തിന് ഇട നൽകാതിരിക്കാൻ സമൂഹമാധ്യമത്തിൽനിന്നു ശാരദ അപ്പോൾത്തന്നെ പിൻവലിച്ചിരുന്നു. എന്നാൽ, നിലപാട് ഉറക്കെപ്പറയുന്നത് ആവശ്യമാണെന്നും പരിഷ്കൃത സമൂഹത്തിനു ചേരാത്ത ചിന്തകൾ നിരുത്സാഹപ്പെടുത്തണമെന്നും അഭ്യുദയകാംക്ഷികളിൽനിന്ന് ആവശ്യമുയർന്നതോടെയാണു പിന്നീട് വിശദമായ കുറിപ്പിട്ടത്.


Source link

Related Articles

Back to top button