‘കളിക്കാരനാകുമ്പോള്‍ ടഫ് ആയിരിക്കുമെന്നാണ് കരുതിയത്’; വിജയനെ കീഴടക്കി എസ്. ജാനകിയുടെ ‘സ്‌നേഹഗോള്‍’

പന്തുകളിപ്രേമിയല്ല എസ്. ജാനകി. ജീവിതത്തിലെന്നെങ്കിലും ഒരു ഫുട്‌ബോള്‍ മത്സരം നേരില്‍ കണ്ടിട്ടുണ്ടോ എന്നുപോലും സംശയം. അത്ഭുതമില്ല; പാട്ടിന്റെ മൈതാനത്ത് പിറന്നവയാണല്ലോ അവരുടെ മിന്നുന്ന ‘ഗോളുകള്‍’ മുഴുവന്‍. എന്നിട്ടും, മുന്നില്‍ വന്നു വിനയാന്വിതനായി നിന്ന പന്തുകളിക്കാരനെ ആദരപൂര്‍വം വന്ദിച്ചുകൊണ്ട് ജാനകിയമ്മ പറഞ്ഞു: ”സങ്കടം തോന്നുന്നു എനിക്ക്, ഫുട്‌ബോളിനെ കുറിച്ച് മോനോട് ഒന്നും സംസാരിക്കാന്‍ കഴിയാത്തതില്‍. എന്ത് ചെയ്യാം? ഈശ്വരന്‍ എന്നെ ഇങ്ങോട്ടയച്ചത് പാടാന്‍ വേണ്ടിയായിപ്പോയില്ലേ?”ചിരിച്ചുകൊണ്ട് ഐ.എം വിജയന്റെ മറുപടി: ”സാരമില്ല, അമ്മേ. മ്മളെ മൂപ്പര്‍ ഇങ്ങോട്ട് വിട്ടത് പന്തുകളിക്കാന്‍ വേണ്ടി മാത്രല്ലേ? പാട്ടിന്റെ കാര്യത്തില്‍ ഞാനും വട്ടപ്പൂജ്യം….” വിജയന്റെ വാക്കുകളിലെ നിഷ്‌കളങ്ക നര്‍മ്മം ആസ്വദിച്ച് ചിരിക്കുന്നു ജാനകിയമ്മ.
Source link