കഴിഞ്ഞ സീസണിൽ കൂവിക്കളിയാക്കിയ ആരാധകർക്ക് മുന്നിലേക്കു പാണ്ഡ്യ വീണ്ടും; ഇനി മുംബൈയുടെ ഗുഡ് ബോയ്– വിഡിയോ

2003 ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുൻപ് പരിശീലന മത്സരങ്ങൾക്കായി കെനിയൻ ടീം സംഘടിപ്പിച്ച ഏഷ്യൻ പര്യടനം. ഗുജറാത്തിലെ ബറോഡ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്തെത്തിയ കെനിയൻ ടീമിനെ കാണാൻ പ്രദേശവാസികൾ ഓടിക്കൂടി. ടീം ബസിലേക്കു കയറാൻ നിൽക്കുമ്പോഴാണ് ക്യാപ്റ്റൻ കോളിൻസ് ഒബുയ ഒരു കാര്യം ശ്രദ്ധിക്കുന്നത്. ആരാധകർക്കിടയിൽ ഒരു കെനിയൻ പയ്യൻ. തങ്ങളുടെ പരിശീലനം കാണാൻ ഇത്രയും ദൂരം സഞ്ചരിച്ച് ഒരാൾ വന്നതിന്റെ സന്തോഷം ഒബുയ മറച്ചുവച്ചില്ല.ആൾക്കൂട്ടത്തിൽ നിന്ന് അവനെ അടുത്തേക്കു വിളിച്ച ഒബുയ ഒപ്പം ചേർത്തു നിർത്തി ഫോട്ടോയെടുത്തു; ഓട്ടോഗ്രാഫ് നൽകി. പിന്നാലെ അവനോടു പേരു ചോദിച്ചപ്പോഴാണ് ഒബുയയ്ക്ക് അമളി മനസ്സിലായത്. അത് ആ നാട്ടുകാരനായ ഒരു പയ്യനായിരുന്നു. ഒബുയ ആ സംഭവം അന്നേ മറന്നുകാണുമെങ്കിലും അന്നത്തെ ഓട്ടോഗ്രാഫും ഫോട്ടോയും ആ പത്തുവയസ്സുകാരൻ പയ്യന്റെ ജീവിതം മാറ്റിമറിച്ചു.
Source link