KERALA
കഴുത്തില്‍ തുണിമുറുക്കി ഭാര്യയെ കൊലപ്പെടുത്തി; വിമുക്തഭടൻ അറസ്റ്റിൽ, ചുരുളഴിച്ചത് അജ്ഞാത ഫോൺവിളി

ചേര്‍ത്തല (ആലപ്പുഴ): കഴുത്തില്‍ തുണിമുറുക്കി സ്ത്രീയെ ശ്വാസംമുട്ടിച്ചു കൊന്നു. ഇതുമായി ബന്ധപ്പെട്ട് വിമുക്തഭടനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ‘ഹരിതശ്രീ’യില്‍ സുമി (58) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഹരിദാസ് പണിക്കരെ (68) ആണ് പട്ടണക്കാട് പോലീസ് അറസ്റ്റുചെയ്തത്.ബുധനാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് സുമി മരിച്ചത്. നടന്നതു മറച്ചുവെച്ച് മരണവിവരം ഹരിദാസാണ് എല്ലാവരെയും അറിയിച്ചത്. അയല്‍വാസികള്‍ വീട്ടിലെത്തുമ്പോള്‍ സുമി മൂക്കില്‍നിന്നു രക്തംവാര്‍ന്നു സെറ്റിയില്‍ കിടക്കുകയായിരുന്നു. ആശുപത്രിയിലേക്കു മാറ്റാന്‍ പറഞ്ഞെങ്കിലും മരിച്ചതിനാല്‍ അതുവേണ്ടെന്ന നിലപാടിലായിരുന്നു ഹരിദാസ്. ആര്‍ക്കും സംശയം തോന്നാത്ത വിധമായിരുന്നു ഇയാള്‍ ഇടപെട്ടത്.
Source link