WORLD

കാനഡയ്ക്ക് മനംമാറ്റം, വൈദ്യുതി സർചാർജ് ഈടാക്കില്ല; തീരുവ കൂട്ടിയത് പുനഃപരിശോധിക്കുമെന്ന് ട്രംപ്


വാഷിങ്ടൻ ∙ കാനഡയിലെ സ്റ്റീൽ – അലുമിനിയം ഉൽപന്നങ്ങൾക്ക് യുഎസിൽ 50 ശതമാനം തീരുവ ചുമത്തിയ നടപടി പുനഃപരിശോധിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയിലെ ഒന്റാരിയോ പ്രവിശ്യ മൂന്ന് യുഎസ് സംസ്ഥാനങ്ങൾക്ക് വൈദ്യുതി സർചാർജ് ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ട്രംപ് 50 ശതമാനമായി തീരുവ ഉയർത്തിയത്. എന്നാൽ അമേരിക്കയുമായുള്ള ചർച്ചകൾക്ക് ശേഷം ഒന്റാരിയോ ഈ തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു.  വൈദ്യുതി സർചാർജ് മരവിപ്പിക്കാനുള്ള കാനഡയുടെ തീരുമാനം അധിക തീരുവ ചുമത്തിയ നടപടിയിൽ മാറ്റമുണ്ടാക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു താൻ അക്കാര്യം പരിശോധിക്കുകയാണെന്നും ഒരുപക്ഷെ അങ്ങനെയായിരിക്കാം എന്നുമായിരുന്നു ട്രംപിന്റെ മറുപടി. 


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button