KERALA

കാറിൽ കുട്ടിയും മുന്തിയ ഇനം പട്ടിയും; ലഹരി കടത്താൻ വഴി പലത്


കോട്ടയം : കാറിൽ മുൻസീറ്റിൽ ഭാര്യാഭർത്താക്കൻമാരെന്ന വ്യാജേന യുവാവും യുവതിയും. പിന്നിൽ കുട്ടിയും, മുന്തിയ ഇനം പട്ടിയും. കർണാടക, തമിഴ്നാട് അതിർത്തി കടന്നെത്തുന്ന കാറുകളിലെ ഇത്തരം കുടുംബയാത്രകൾക്കുപിന്നിൽ പലപ്പോഴും എംഡിഎംഎയോ, കഞ്ചാവോ ഉണ്ടെന്ന് എക്സൈസ് സംഘത്തിന്റെ അനുഭവം.അതിർത്തികളിൽ പരിശോധന ശക്തമായതോടെ ലഹരികടത്ത് സംഘത്തിലെ യുവാക്കൾ യുവതികളെ ഒപ്പംകൂട്ടി ഭാര്യാഭർത്താക്കൻമാരെന്ന തരത്തിൽ കാറിലും ബൈക്കിലും അതിർത്തികടന്നെത്തിത്തുടങ്ങി. ഇത് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ‘ഭാര്യാ-ഭർത്താക്കൻ’മാരുടെ വാഹനങ്ങളിലും കർശന പരിശോധന തുടങ്ങിയതോടെയാണ് കാറിൽ കുട്ടിയെയും മുന്തിയ ഇനം പട്ടിയെയും കയറ്റിത്തുടങ്ങിയത്. കടുംബമാണെന്ന് ‘ഒന്നുകൂടി’ ഉറപ്പിക്കാനാണ് അടവുനയം.


Source link

Related Articles

Back to top button