KERALA

കാലാവധി അവസാനിക്കുന്നു; ‘ഡോജി’ല്‍നിന്ന് മസ്‌ക് പുറത്തേക്കെന്ന് സൂചന


വാഷിങ്ടൺ: യുഎസ് സർക്കാരിന്റെ കാര്യക്ഷമതാവിഭാഗമായ ഡോജിന്റെ തലപ്പത്തുനിന്ന് ഇലോൺ മസ്ക് പുറത്തേക്കെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ പൊളിറ്റിക്കോയാണ് പ്രത്യേക സർക്കാർ ജീവനക്കാരനെന്ന നിലയിലെ മസ്കിന്റെ കാലാവധി അവസാനിക്കുന്നതിനാൽ അദ്ദേഹം പടിയിറങ്ങുമെന്ന് റിപ്പോർട്ടുചെയ്തത്.മസ്കിന് ഒരു വലിയ കമ്പനി നടത്താനുണ്ടെന്നും ഒരു സമയത്ത് അദ്ദേഹം തിരികെപ്പോകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞിരുന്നു. കൂടാതെ, അമേരിക്കൻ നിയമപ്രകാരം പ്രത്യേക സർക്കാർ ജീവനക്കാരന് 130 ദിവസം മാത്രമേ സർവീസിൽ തുടരാൻ സാധിക്കൂ. ഈ കാലാവധി മേയിൽ അവസാനിക്കും.


Source link

Related Articles

Back to top button