WORLD
ഗാസയിൽ 9 റെഡ് ക്രോസ് അംഗങ്ങളെ കാണാനില്ല

ജറുസലം ∙ ഗാസയിൽ 9 അംഗ പലസ്തീൻ റെഡ്ക്രോസ് ആംബുലൻസ് സംഘത്തെ 7 ദിവസമായി കാണാനില്ല. ഈമാസം 23 നു രൂക്ഷമായ ഇസ്രയേൽ ബോംബാക്രമണം നടക്കുന്നതിനിടെ തെക്കൻ ഗാസയിലെ റഫയിൽ രക്ഷാദൗത്യത്തിനു പോയ ആരോഗ്യപ്രവർത്തകരുടെ സംഘത്തെ പിന്നീട് ബന്ധപ്പെടാനായിട്ടില്ല. ഇവർക്ക് എന്തുസംഭവിച്ചുവെന്നതിൽ ആശങ്കയുണ്ടെന്ന് രാജ്യാന്തര റെഡ്ക്രോസ് സൊസൈറ്റി പറഞ്ഞു.അതിനിടെ, ഗാസയിൽ 24 മണിക്കൂറിനിടെ 21 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഈ മാസം 18നുശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 921 ആയി. റഫയിലെ അൽ ജനീന മേഖലയിൽ ഇസ്രയേൽ സൈന്യം പ്രവേശിച്ചു.
Source link