KERALA

കാൽനടയാത്രക്കാരിയെ കാറിടിച്ച് തെറിപ്പിച്ചു; പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് കുട്ടി


മലപ്പുറം കോട്ടക്കലിൽ കാൽനടയാത്രക്കാരിയെ കാറിടിച്ച് തെറിപ്പിച്ചു. കുട്ടിയുമായി നടന്നുപോകവെയായിരുന്നു അപകടം. സ്ത്രീക്ക് ഗുരുതരപരിക്കുണ്ട്. കുട്ടി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടക്കൽ എച്ച്എംഎസ് ആശുപത്രിക്ക് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം നടന്നത്. കോട്ടക്കൽ സ്വാഗതമാട് സ്വദേശി ബദരിയയ്ക്കാണ് പരിക്കേറ്റത്. മകൻ എമിർ മുഹമ്മദിനെ അംഗനവാടിയിൽ നിന്ന് കൂട്ടിക്കൊണ്ട് വരുംവഴിയായിരുന്നു അപകടം. ബദിരിയ ആശുപത്രിയിൽ ചികിത്സയിലാണ്. In Short: A woman and her child were struck by a car while walking near HMS Hospital in Kottakkal, Malappuram. The incident occurred last Saturday. The woman, identified as Badariya, sustained injuries and is receiving treatment, while the child escaped the accident without harm.


Source link

Related Articles

Back to top button