KERALA

കിടങ്ങൂരിൽ രാഷ്‌ട്രീയവിവാദം സൃഷ്ടിച്ച ഭരണസമിതി പുറത്ത്; വിമത ബിജെപി അംഗം ഇടതുമുന്നണിയെ പിന്തുണച്ചു


കിടങ്ങൂർ(കോട്ടയം): ബിജെപി, കേരള കോൺഗ്രസ് വിമത അംഗങ്ങൾ ചേർന്ന് കിടങ്ങൂർ പഞ്ചായത്തിൽ നടത്തിവന്ന ഭരണം അവസാനിച്ചു. ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണിത്. അഞ്ച് വിമത ബിജെപി അംഗങ്ങളും മൂന്ന് വിമത കേരള കോൺഗ്രസ് അംഗങ്ങളും ചേർന്നതായിരുന്നു എട്ടംഗഭരണസമിതി. ഇടതു മുന്നണിക്ക് ഏഴ് അംഗങ്ങളുണ്ടായിരുന്നു.വിമത ബിജെപി അംഗമായിരുന്ന ഒമ്പതാംവാർഡ് പ്രതിനിധി കെ.ജി. വിജയൻ ഇടതുമുന്നണിക്ക് വോട്ട് ചെയ്ത‌തോടെയാണ് അവിശ്വാസം പാസായത്. വിമത ജോസഫ് ഗ്രൂപ്പ്‌ അംഗം തോമസ് മാളിയേക്കലിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. അവിശുദ്ധ കൂട്ടുകെട്ടിനെതിരായ നീക്കമാണിതെന്ന് എൽഡിഎഫ് കൺവീനർ അശോക് കുമാർ പൂതമന പറഞ്ഞു.


Source link

Related Articles

Back to top button