WORLD

പ്രണയിച്ചു വിവാഹിതരായവരാണ്; പക്ഷേ, മിണ്ടാൻ നേരമില്ല: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ


പ്രണയബന്ധത്തിൽ ആണെങ്കിലും വിവാഹ ജീവിതത്തിലാണെങ്കിലും കാലം ചെല്ലുംതോറും അതിപരിചിതത്വം കാരണം ചില അകൽച്ചകൾ ഉണ്ടാവാറുണ്ട്. പ്രണയിതാക്കൾ അല്ലെങ്കിൽ പങ്കാളികൾ എന്ന അവസ്ഥയിൽ നിന്നൊക്കെ മാറി കേവലം ‘റൂം മേറ്റ്സ്’ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്താറുണ്ട്. ഒരുമിച്ചുള്ള സന്തോഷങ്ങളേക്കാൾ വ്യക്തിഗത വളർച്ചയ്ക്കു വേണ്ട കാര്യങ്ങളെക്കുറിച്ചും ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കാനായിരിക്കും ഇരുവർക്കും താൽപര്യം. അങ്ങനെ കാലക്രമേണ ബന്ധങ്ങളിലെ ഊഷ്മളത നഷ്ടപ്പെട്ടു പോകാനിടയുണ്ട്. എന്നാൽ പ്രണയത്തിലെ തുടക്കകാലത്തേതിന് സമാനമായ ഇഷ്ടം പരസ്പരം നിലനിർത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പങ്കാളികൾ ചില കാര്യങ്ങൾക്കായി അൽപസമയം നീക്കിവെക്കേണ്ടതായുണ്ട്.പ്രണയത്തിലെ അല്ലെങ്കിൽ വിവാഹ ജീവിതത്തിലെ ആദ്യ സമയത്തുള്ള വൈകാരിക അടുപ്പം കാലക്രമേണ നഷ്ടപ്പെടുന്നു എന്ന് തോന്നിയാൽ മനഃപ്പൂർവം തന്നെ സമയം കണ്ടെത്തി ആ വൈകാരിക അടുപ്പത്തെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കണം.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button