കുതിച്ചുയർന്ന് സെൻസെക്സും നിഫ്റ്റിയും; ആവേശമായി റിലയൻസ്, തിളങ്ങി കൊച്ചിൻ ഷിപ്പ്‍യാർഡും കിറ്റെക്സും, രൂപയും മുന്നോട്ട്

ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഇന്ത്യ-പാക്കിസ്ഥാൻ നയതന്ത്ര തർക്കവും ഗൗനിക്കാതെ ഇന്ത്യൻ ഓഹരി വിപണികളുടെ കുതിച്ചുകയറ്റം. രണ്ടുദിവസത്തെ നഷ്ടയാത്രയ്ക്ക് വിരാമമിട്ട് സെൻസെക്സും നിഫ്റ്റിയും ഇന്നു വ്യാപാരം ചെയ്യുന്നത് നേട്ടത്തിന്റെ പാതയിൽ. കഴിഞ്ഞവാരം അവസാനിപ്പിച്ച 79,212ൽ നിന്ന് ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി സെൻസെക്സ് ഒരുഘട്ടത്തിൽ 800ലേറെ പോയിന്റ് കുതിച്ച് 80,088 വരെ എത്തി. നിലവിൽ, ഉച്ചയ്ക്കുമുമ്പത്തെ സെഷനിൽ സൂചികയുള്ളത് 700 പോയിന്റോളം (0.9%) നേട്ടവുമായി 79,900 നിലവാരത്തിൽ.നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഒരുവേള 24,283 വരെ എത്തിയ നിഫ്റ്റിയും 190 പോയിന്റോളം (0.8%) ഉയർന്ന് 24,229ലാണുള്ളത്. സെൻസെക്സിന്റെ മുന്നേറ്റത്തിൽ ഇന്നു ഏറ്റവുമധികം പങ്കുവഹിക്കുന്നത് റിലയൻസ് ഇൻഡസ്ട്രീസാണ്. ഇതിനകം 300ലേറെ പോയിന്റ് കുതിപ്പിന്റെ ആവേശവും സമ്മാനിച്ചത് റിലയൻസ്. മികച്ച നാലാംപാദ പ്രവർത്തനഫലത്തിന്റെ കരുത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വ്യാപാരം ചെയ്യുന്നത് 4.15% ഉയർന്ന് 1,354 രൂപയിൽ. 126 പോയിന്റിന്റെ സംഭാവനയുമായി ഐസിഐസിഐ ബാങ്ക് ഓഹരിയാണ് (+1.47%) രണ്ടാംസ്ഥാനത്ത്.അദാനി പോർട്സ് ഒരു ബ്രോക്കറേജ് സ്ഥാപനം ‘വാങ്ങൽ’ (buy) റേറ്റിങ്ങും 1,245 രൂപ ലക്ഷ്യവിലയും (target price) നൽകിയിട്ടുണ്ട്. എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, സൊമാറ്റോ (എറ്റേണൽ), നെസ്‍ലെ, ടിസിഎസ്, ഇൻഫോസിസ് എന്നിവയാണ് 0.11-1.90 ശതമാനം ഇടിഞ്ഞ് സെൻസെക്സിൽ നഷ്ടത്തിലുള്ളത്.∙ ഇന്ത്യയോട് മുഖംതിരിച്ചുനിന്ന വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വീണ്ടും വാങ്ങൽ താൽപര്യവുമായി രംഗത്തെത്തിയതും നേട്ടമാണ്. കഴിഞ്ഞ 8 ട്രേഡിങ് സെഷനുകളിലായി മാത്രം അവർ ഇന്ത്യൻ ഓഹരികളിൽ ഒഴുക്കിയത് 32,466 കോടി രൂപയാണ്.
Source link