KERALA

കേംബ്രിഡ്ജില്‍നിന്ന് ഡോക്ടറേറ്റ്, എന്നിട്ടും ജോലിക്ക് നിരസിക്കപ്പെട്ടത് 70 തവണ; ഒടുവില്‍…


പലതവണ അപേക്ഷിച്ചിട്ടാകും ഒരു ജോലി ചിലപ്പോള്‍ നമ്മളില്‍ പലര്‍ക്കും ലഭിക്കുക. എന്നാല്‍ 70 തവണ നിരസിക്കപ്പെട്ടാലോ? അത്തരമൊരു കഥയാണ് മാരിഗ നീഹോരി എന്ന യുവതിക്ക് പറയാനുള്ളത്. ഒടുവില്‍ ഏറെ ശ്രമങ്ങൾക്കൊടുവിൽ ഒരു ജോലി മാരിഗയെ തേടിയെത്തി എന്നുള്ളതാണ് കഥയിലെ ട്വിസ്റ്റ്. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് ഫിസിക്സിൽ പി.എച്ച്.ഡി സ്വന്തമാക്കിയ മാരിഗ പലതവണയായി വിവിധ ജോലിക്ക് ശ്രമിച്ചു. ഒന്നും ഫലം കണ്ടില്ല. തന്റെ വിഷമം അവർ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോകളിലൂടെ പങ്കുവെച്ചിരുന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയപ്പോള്‍ തന്റെ ഭാവി സുരക്ഷിതമായെന്നാണ് മാരിഗ കരുതിയിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ച അത്ര എളുപ്പമായിരുന്നില്ല. മാസങ്ങളോളം നീണ്ട ശ്രമത്തിനൊടുവില്‍ കഴിഞ്ഞയാഴ്ച ഒരു ബയോടെക്ക് സ്റ്റാര്‍ട്ടപ്പില്‍ മാരിഗയ്ക്ക് ജോലി ലഭിച്ചു.


Source link

Related Articles

Back to top button