KERALA

കേരളത്തില്‍ മുന്നേറ്റം തുടര്‍ന്ന് ജിയോ ; ഏപ്രില്‍ മാസം ലഭിച്ചത് 76000 പുതിയ വരിക്കാരെ


കൊച്ചി: റിലയന്‍സ് ജിയോ കേരളത്തില്‍ ശക്തമായ വളര്‍ച്ച തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2025 ഏപ്രിലില്‍ 76,000 പുതിയ മൊബൈല്‍ വരിക്കാരെ ചേര്‍ത്തുകൊണ്ട് പുതിയ വരിക്കാരുടെ എണ്ണത്തില്‍ ജിയോ മുന്നിലെത്തി. കേരളത്തിലെ മൊത്തം പുതിയ വരിക്കാരുടെ എണ്ണം ഏപ്രില്‍ മാസത്തില്‍ 1.11 ലക്ഷം വര്‍ധിച്ചു.കേരളത്തില്‍, ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് (FWA) വിഭാഗത്തില്‍ ജിയോ തങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുകയാണ്. ജിയോ എയര്‍ഫൈബര്‍ സേവനം ആധിപത്യം തുടരുകയാണ്. സംസ്ഥാനത്ത് ജിയോ എയര്‍ഫൈബര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 2025 മാര്‍ച്ചിലെ 107187 ല്‍ നിന്ന് ഏപ്രിലില്‍ 112682 ആയി ഉയര്‍ന്നു.


Source link

Related Articles

Back to top button