KERALA
കൊച്ചിയില്‍ അര്‍ധരാത്രി മിന്നല്‍ പരിശോധന; ലഹരി ഉപയോഗിച്ചവരും കടത്തിയവരുമടക്കം 300 പേര്‍ പിടിയില്‍

കൊച്ചി: നഗരത്തില്‍ അര്‍ധരാത്രി നടന്ന മിന്നല്‍ പരിശോധനയില്‍ ലഹരി ഉപയോഗിച്ചവരും കടത്തിയവരുമടക്കം 300 പേര്‍ പോലീസ് പിടിയിലായി. കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലുമടക്കം പിടിച്ചെടുത്തു. കൊച്ചി സിറ്റി പരിധിയിലാണ് പോലീസിന്റെ മിന്നല്‍ പരിശോധന നടന്നത്. ശനിയാഴ്ച രാത്രി 10 മണി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിവരെയായിരുന്നു പരിശോധന. 77 -ഓളം എന്‍.ഡി.പി.എസ്. കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മദ്യപിച്ചു വാഹനമോടിച്ചതിന് 193 പേര്‍ പിടിയിലായിട്ടുണ്ട്. പൊതുസ്ഥലത്തു മദ്യപിച്ചതിന് 26 ഓളം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Source link