KERALA

വർക്കലയിൽ പിടിയിലായ അന്താരാഷ്ട്ര കുറ്റവാളി അലക്‌സേജിനെ സിബിഐയ്ക്ക് കൈമാറി


തിരുവനന്തപുരം: ശതകോടികളുടെ ക്രിപ്‌റ്റോ തട്ടിപ്പ് നടത്തിയ രാജ്യാന്തര കുറ്റവാളി അലക്‌സേജിനെ സിബിഐയ്ക്ക് കൈമാറി. ഇന്റര്‍പോള്‍ നിര്‍ദ്ദേശപ്രകാരമാണ് കേരള പോലീസ് വര്‍ക്കലയില്‍ വെച്ച് ലിത്വാനിയന്‍ പൗരനായ അലക്‌സേജിനെ അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിനിടെ ചൊവ്വാഴ്ചയാണ് അലക്സേജിനെ വര്‍ക്കലയിലെ ഹോംസ്റ്റേയില്‍നിന്ന് പോലീസ് കണ്ടെത്തിയത്. പോലീസുകാരന് കൈക്കൂലി വാഗ്ദാനംചെയ്ത് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും വര്‍ക്കല പോലീസ് സംഘം ഇയാളെ തന്ത്രപരമായി പിടികൂടുകയായിരുന്നു.


Source link

Related Articles

Back to top button