KERALA
പന്തെടുത്ത് അശ്വനിയും ബാറ്റെടുത്ത് റിക്കെല്‍ട്ടണും തിളങ്ങി; മുംബൈ ഇന്ത്യന്‍സിന് സീസണിലെ ആദ്യ ജയം

മുംബൈ: വാംഖഡെയില്‍ പന്തുകൊണ്ട് അരങ്ങേറ്റക്കാരന്‍ അശ്വനി കുമാറും ബാറ്റുകൊണ്ട് റയാന്‍ റിക്കെല്‍ട്ടണും തിളങ്ങിയ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ എട്ടു വിക്കറ്റിന്റെ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. സീസണില്‍ മുംബൈയുടെ ആദ്യ ജയമാണിത്. ആദ്യ രണ്ടു മത്സരങ്ങള്‍ പരാജയപ്പെട്ട മുംബൈക്ക് ഈ ജയം ആശ്വാസമായി. കൊല്‍ക്കത്തയ്ക്കിത് രണ്ടാം തോല്‍വിയാണ്.കൊല്‍ക്കത്ത ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം 12.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. 41 പന്തില്‍ നിന്ന് 5 സിക്‌സും 4 ഫോറുമടക്കം 61 റണ്‍സോടെ പുറത്താകാതെ നിന്ന ഓപ്പണര്‍ റയാന്‍ റിക്കെല്‍ട്ടണാണ് മുംബൈയുടെ ജയം എളുപ്പമാക്കിയത്.
Source link