KERALA
കോട്ടയത്ത് കാര് കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി

കോട്ടയം: കോട്ടയം പള്ളിക്കത്തോട് കാര് കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ചെങ്ങളം സ്വദേശി ജെറിന് (19) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തി. നിയന്ത്രണംവിട്ട കാര് ചല്ലോലിയിലെ ജല അതോറിറ്റിയുടെ കുളത്തിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
Source link