KERALA

കോട്ടയത്ത് നഗരസഭാ സൂപ്രണ്ടിന്റെ തലയിൽ കോൺക്രീറ്റ് അടർന്നുവീണു; പരിക്ക്


കോട്ടയം: കോൺക്രീറ്റ് ഇളകിവീണ് നഗരസഭ സൂപ്രണ്ടിന് പരിക്ക്. നഗരസഭ കുമാരനെല്ലൂർ സോണൽ ഓഫീസിലാണ് സംഭവം. നഗരസഭാ സൂപ്രണ്ട് ശ്രീകുമാറിന്റെ തലയിലാണ് കോൺക്രീറ്റ് പതിച്ചത്. വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. പരിക്കേറ്റ ശ്രീകുമാർ പ്രാഥമിക ചികിത്സ തേടി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാലപ്പഴക്കവും അറ്റകുറ്റപ്പണി നടത്താത്തതുമാണ് അപകടത്തിന് കാരണമെന്നാണ് വിവരം.


Source link

Related Articles

Back to top button