WORLD
ഗൾഫിലെ ജോലി അവസാനിപ്പിച്ച് നാട്ടിൽ ലഹരി കച്ചവടം; പൊലീസിന്റെ നോട്ടപ്പുള്ളി, ഉയർന്നതോതിൽ എംഡിഎംഎ മരണകാരണം

കോഴിക്കോട് ∙ പൊലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയ മൈക്കാവ് സ്വദേശി ഷാനിദിന്റെ മരണകാരണം ഉയര്‍ന്ന തോതില്‍ എംഎഡിഎംഎ വയറ്റിലെത്തിയതു മൂലമെന്ന് പ്രാഥമിക നിഗമനം. ഗള്‍ഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ചു നാട്ടില്‍ വന്ന ശേഷം ലഹരി ശൃംഖലയിൽ ഷാനിദ് സജീവമായിരുന്നു എന്നാണു വിവരം. ലഹരിമരുന്ന് വില്‍പനയും ഇയാൾ നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതേകാലിനാണു പൊലീസ് ഇയാളെ പിടികൂടുന്നത്. ഷാനിദിനെതിരെ 2 ലഹരിമരുന്ന് കേസുകള്‍ നേരത്തേ റജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. താമരശ്ശേരി, അമ്പായത്തോട് പ്രദേശങ്ങളില്‍ ഇയാള്‍ വ്യാകമായി എംഡിഎംഎ വില്‍ക്കുന്നതായി പ്രദേശവാസികളും പരാതി നൽകിയിരുന്നു.
Source link