ചാംപ്യൻസ് ട്രോഫി വിജയം ആഘോഷിക്കാൻ ‘കോടികൾ ഒഴുക്കി’ ബിസിസിഐ; ഇന്ത്യൻ ടീമിന് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു

മുംബൈ∙ ഒരു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിനു ശേഷം ചാംപ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). പാക്കിസ്ഥാൻ ആതിഥ്യം വഹിച്ച ടൂർണമെന്റിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയെന്ന നിലയിൽ ദുബായിലാണ് നടത്തിയത്. കലാശപ്പോരാട്ടത്തിൽ ന്യൂസീലൻഡിനെ വീഴ്ത്തിയാണ് രോഹിത് ശർമയും സംഘവും കിരീടം ചൂടിയത്.‘‘ഐസിസി ടൂർണമെന്റുകളിൽ തുടർച്ചയായി കിരീടം ചൂടുന്നത് വളരെ പ്രത്യേകതകളുള്ള നേട്ടമാണ്. രാജ്യാന്തര തലത്തിൽ ഇന്ത്യൻ ടീമിന്റെ സമർപ്പണത്തിന്റെയും മികവിന്റെയും അടയാളമാണിത്. ഈ നേട്ടത്തിനു പിന്നിലെ ഓരോ താരത്തിന്റെയും അധ്വാനത്തിനുള്ള അംഗീകാരമാണ് ഈ ക്യാഷ് അവാർഡ്’ – ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി പറഞ്ഞു. ഇന്ത്യൻ ടീമംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും സിലക്ഷൻ കമ്മിറ്റി അംഗങ്ങൾക്കുമാണ് ഈ തുകയെന്ന് ബിസിസിഐ വ്യക്തമാക്കി.
Source link