KERALA

ചൂടില്‍നിന്ന് ആശ്വാസം തേടി യമുനയിലിറങ്ങി; ആഗ്രയില്‍ 6 പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു


ആഗ്ര: യമുന നദിയില്‍ ഒഴുക്കില്‍പെട്ട് ആറു പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഒരേ കുടുബത്തില്‍പെട്ട ആറുപെണ്‍കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ ആഗ്രയിലെ സിക്കന്ദര പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ദാരുണമായ അപകടം. മുസ്‌കാന്‍ (18), സഹോദരിമാരായ ദിവ്യ (13), സന്ധ്യ (12), നൈന (14) എന്നിവരാണ് കുളിക്കാനായി ആദ്യം നദിയിലേക്ക് പോയത്. അല്‍പസമയത്തിന് ശേഷം ഇവരുടെ ബന്ധുക്കളായ സോനം (12), ശിവാനി (17) എന്നിവരും എത്തി. നദിക്കടുത്തുള്ള കൃഷിയിടത്തില്‍ പണിയെടുക്കുന്നവരായിരുന്നു പെണ്‍കുട്ടികള്‍. ഉച്ചവെയിലിന്റെ കൊടുംചൂടില്‍നിന്ന് താല്‍കാലികരക്ഷ എന്ന നിലയിലാണ് ഇവര്‍ നദീതീരത്തേക്ക് എത്തിയത്. പെണ്‍കുട്ടികള്‍ നദീതീരത്തെ ജലത്തില്‍, വലിയ ആഴമില്ലാത്തിടത്ത് കളിക്കുന്നതും ഫോണില്‍ വീഡിയോയും മറ്റും എടുക്കുന്നതും കണ്ടിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.


Source link

Related Articles

Back to top button