KERALA
‘ചെകുത്താന്‍ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം’; എമ്പുരാന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ്

റിലീസ് മാറ്റിവെച്ചതായുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ എമ്പുരാന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരന്‍. ‘ചെകുത്താന്‍ ഇതുവരെ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം താന്‍ ജീവിച്ചിരിപ്പില്ല എന്ന് ലോകത്തെ വിശ്വസിപ്പിച്ചതാണ്’ എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിരാജ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്.ഒരു കെട്ടിടത്തിന് മുന്നില്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. പള്ളിയെന്ന് തോന്നിക്കുന്നതാണ് ഈ കെട്ടിടം. ‘നിങ്ങളുടെ ഏറ്റവും വലിയ ഉയര്‍ച്ചയുടെ നിമിഷത്തില്‍, സൂക്ഷിക്കുക. അപ്പോഴാണ് ചെകുത്താന്‍ നിങ്ങളെ തേടി വരുന്നത്’ എന്ന വാചകവും പോസ്റ്ററില്‍ കാണാം.
Source link