KERALA
ചെക്ക് ലീഫും പാസ്ബുക്കും അപ്‌ലോഡ് ചെയ്യേണ്ട; പിഎഫ് തുക പിന്‍വലിക്കല്‍ ലളിതമാക്കി

ന്യൂഡല്‍ഹി: ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) അംഗങ്ങള്‍ക്ക് ക്ലെയിം സെറ്റില്‍മെന്റ് നടപടികള്‍ ലളിതമാക്കിയതായി കേന്ദ്രതൊഴില്‍ മന്ത്രാലയം അറിയിച്ചു. തുക പിന്‍വലിക്കുന്നതിനായി ചെക്ക് ലീഫിന്റെയോ ബാങ്ക് പാസ്ബുക്കിന്റെയോ ചിത്രം ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. കൂടാതെ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) ഉപയോഗിച്ച് സീഡ് ചെയ്യുന്നതിന് തൊഴിലുടമയുടെ അംഗീകാരം വേണമെന്ന നിബന്ധനയും ഇനിയില്ല. രാജ്യത്തെ 7.7 കോടിയോളം പേര്‍ക്ക് ക്ലെയിം സെറ്റില്‍മെന്റ് സമയത്ത് ഇത് ഉപകാരപ്പെടുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
Source link