KERALA
ഡ്രൈവിങ്ങിനിടെ ലൊക്കേഷന്‍ തിരയാനും പാട്ട് വെക്കാനും എളുപ്പം, ആന്‍ഡ്രോയിഡ് ഓട്ടോയിലും ജെമിനൈ വരുന്നു

നിങ്ങളുടെ വാഹനങ്ങളിലും ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാവും. ആന്‍ഡ്രോയിഡ് ഓട്ടോയിലും ആന്‍ഡ്രോയിഡ് ഓട്ടോമോട്ടീവിലും ജെമിനൈ എഐ അവതിരിപ്പിക്കാനുള്ള പദ്ധതിയിലാണ് ഗൂഗിള്‍. വരും മാസങ്ങളില്‍ തന്നെ ഈ മാറ്റം അവതരിപ്പിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഈ വര്‍ഷത്തെ ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സിന് മുന്നോടിയായാണ് ഈ പ്രഖ്യാപനംഗൂഗിളിന്റെ എല്ലാതരം ഉത്പന്നങ്ങളിലേക്കും ജെമിനൈ എഐയുടെ കഴിവുകള്‍ അവതരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോള്‍ കമ്പനി. ഫോണുകളില്‍ ഇതിനകം ജെമിനൈ എഐ ഫീച്ചറുകള്‍ ലഭ്യമാണ്. സെര്‍ച്ചിലും ക്രോം ബ്രൗസറിലുമെല്ലാം ജെമിനൈ അധിഷ്ടിത സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Source link