ചെന്നൈയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ പാണ്ഡ്യയ്ക്ക് വിലക്ക്, ബുമ്രയും പുറത്ത്; സീസൺ തുടങ്ങും മുൻപേ മുംബൈയ്‌ക്ക് ‘ക്ഷീണം’!

മുംബൈ ∙ സീസണിൽ തോൽവിയോടെ തുടങ്ങി കിരീടത്തിലേക്ക് കുതിക്കുന്നതാണ് ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസിന്റെ പതിവെങ്കിലും, ഇത്തവണ സീസൺ ആരംഭിക്കുന്നതിനു മുൻപേ ടീമിന് തലവേദന. പരുക്കുമൂലം സൂപ്പർതാരം ജസ്പ്രീത് ബുമ്ര ആദ്യ മത്സരത്തിന് ഉണ്ടാകില്ലെന്ന് വ്യക്തമായതിനു പിന്നാലെയാണ്, ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അസാന്നിധ്യത്തിന്റെ കാര്യത്തിലും തീരുമാനമായത്. 23ന് ചെന്നൈയ്ക്കെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.ഇതോടെ, ഐപിഎൽ 18–ാം സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിൽ ടീമിനെ നയിക്കുക സൂര്യകുമാർ യാദവ്. കഴിഞ്ഞ സീസണിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഒരു മത്സരത്തിൽ വിലക്ക് വന്നതോടെയാണ് സൂര്യയെ ക്യാപ്റ്റനായി നിയമിച്ചത്. ഒരു സീസണിൽ 3 തവണ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടാൽ ടീം ക്യാപ്റ്റന് ഒരു മത്സരത്തിൽ വിലക്ക് ലഭിക്കും.
Source link