KERALA

ജങ്ക് ഫുഡ് കഴിച്ച് അണുബാധ, തടികൂടി; 6 മാസം കൊണ്ട് 25 കിലോ കുറച്ചു, രഹസ്യം പങ്കുവെച്ച് യുവതി | വീഡിയോ


പൊതുവേ എല്ലാവര്‍ക്കും ഏറെ ഇഷ്ടമുള്ളതും എന്നാല്‍ ഒട്ടും ആരോഗ്യകരമല്ലാത്തതുമാണ് ജങ്ക് ഫുഡുകള്‍. നാവിന് രുചി നല്‍കും, വിശപ്പ് മാറും എന്നീ രണ്ട് കാര്യങ്ങളൊഴിച്ച് നിര്‍ത്തിയാല്‍ ജങ്ക് ഫുഡുകള്‍ മനുഷ്യന് ദോഷമാണ് സമ്മാനിക്കുന്നത്. ശരീരഭാരം കൂടുകയും തടി വര്‍ധിക്കുകയും ചെയ്യുന്നതിനൊപ്പം ധാരളം രോഗങ്ങളും ജങ്ക് ഫുഡുകള്‍ ക്ഷണിച്ച് വരുത്തും. അത്തരത്തില്‍ ജങ്ക് ഫുഡുകള്‍ കഴിച്ചാണ് സാക്ഷി യാദവ് എന്ന യുവതിക്ക് തടി കൂടിയത്. രണ്ടുമൂന്ന് വര്‍ഷം ജങ്ക് ഫുഡ് കഴിച്ച സാക്ഷിയുടെ ശരീരഭാരം 80 കിലോയോളമായി. കൂടാതെ ജങ്ക് ഫുഡില്‍ നിന്ന് വയറ്റില്‍ സാരമായ അണുബാധയും സാക്ഷിക്കുണ്ടായി. എന്നാല്‍ അതിനെയെല്ലാം മറികടന്ന്, നിശ്ചയദാര്‍ഢ്യം കൊണ്ട് ശരീരഭാരം കുറച്ച കഥ പങ്കുവെച്ചിരിക്കുകയാണ് സാക്ഷി.


Source link

Related Articles

Back to top button