KERALA

ജൂതവിരുദ്ധത, ഹമാസ് പിന്തുണ; സ്റ്റുഡന്റ് വിസ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പരിശോധിക്കാന്‍ അമേരിക്ക 


വാഷിങ്ടണ്‍: അമേരിക്കന്‍ വിസ വേണ്ടവര്‍ സോഷ്യല്‍ മീഡിയ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ട്രംപ് ഭരണകൂടം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ഉള്ളടക്കങ്ങള്‍ ചിലപ്പോള്‍ വിസ നിഷേധിക്കുന്നതിന് കാരണമായി തീരും. വിദ്യാര്‍ഥികള്‍ക്കാണ് പ്രധാനമായും മുന്നറിയിപ്പ്. ഈ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും വിദ്യാര്‍ഥി വിസകളും സ്ഥിരതാമസത്തിനായുള്ള അപേക്ഷകളും ഇതില്‍ ഉള്‍പ്പെടുമെന്നും ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു.യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് എന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ ജൂതവിരുദ്ധത പങ്കുവയ്ക്കുന്നവര്‍ക്കും ഹമാസ്, ഹൂത്തി, ഹിസ്ബുള്ള തുടങ്ങിയ സംഘടനകളെ പിന്തുണയ്ക്കുന്നവര്‍ക്കും വിസയില്ലെന്ന നിലപാടിലാണ് അമേരിക്ക. മേല്‍പ്പറഞ്ഞ തരത്തിലുള്ള പോസ്റ്റുകള്‍ പങ്കുവെക്കുകയോ ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്താല്‍ വിസ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ് .


Source link

Related Articles

Back to top button