WORLD

ഞാനും സെൻസർ ബോർഡിലുണ്ടായിരുന്നു, ‘എമ്പുരാനി’ൽ സംഭവിച്ചത്: എം.ബി. പത്മകുമാർ പറയുന്നു


‘എമ്പുരാൻ’ സിനിമയിൽ സെൻസർ ബോർഡ് അംഗങ്ങൾ‍‍‍‍‍‍‍ക്ക് വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങളിൽ പ്രതികരിച്ച് മുൻ സെൻസർ ബോർഡ് അംഗവും സംവിധായകനുമായ എം.ബി. പത്മകുമാർ. സെൻസർ ബോർഡ് അംഗങ്ങളെ ഈ വിഷയത്തിൽ കുറ്റം പറയാൻ പറ്റില്ലെന്നും സെൻസറിങിൽ അൽപം കൂടി ഗൗരവം പുലർത്താൻ ഏവരും ശ്രദ്ധിക്കണമെന്നും പത്മകുമാർ പറയുന്നു.“പ്രദർശനാനുമതി കൊടുത്ത ഒരു സിനിമ തിയറ്ററിൽ എത്തിയപ്പോൾ ജനങ്ങൾ പറയുന്നു ദേശവിരുദ്ധ സിനിമയാണ് ഇത് പ്രദർശിപ്പിക്കാൻ പാടില്ലെന്ന്. അത് മനസ്സിലാക്കിയ നിർമാതാക്കൾ സ്വമേധയാ സെൻസർ ബോർഡിനെ സമീപിച്ച് ഇന്ന ഭാഗങ്ങൾ വെട്ടി മാറ്റൂ എന്നു പറയുന്ന അവസ്ഥയിലേക്ക് എത്തുന്നു. സെൻസർ ബോർഡ് മുംബൈ മെംബേഴ്സിന് എന്താ ഇത്ര വിവരമില്ലേ എന്ന് പലരും ചോദിക്കുന്നുണ്ട്. എന്നെയും പലരും വിളിച്ചു ചോദിച്ചു, ഞാനും സെൻസർ ബോർഡ് മെംബർ ആയിരുന്നു കഴിഞ്ഞ മാസം വരെ. സെൻസർ ബോർഡ് മെംബർ ആയിരിക്കുന്ന സമയത്ത് നമുക്കൊരു അഭിപ്രായം പറയാനുള്ള അധികാരം ഇല്ല. ‘മാർക്കോ’ പോലുള്ള പല സിനിമകള്‍ക്കും സെൻസർ അനുമതി കിട്ടി സമൂഹത്തിൽ എത്തിയ ശേഷം വളരെയധികം പ്രശ്നം ഉണ്ടായപ്പോഴും എല്ലാവരും വിരൽ ചൂണ്ടുന്നത് സെൻസർ ബോർഡിനെതിരെയാണ്.  


Source link

Related Articles

Back to top button