KERALA

ഞാനുമൊരിക്കൽ പഹൽ​ഗാമിലെ സഞ്ചാരിയായിരുന്നു, ഇപ്പോൾ ഹൃദയം നുറുങ്ങുന്നു -ആൻഡ്രിയ


പഹൽ​ഗാം: ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. സംഭവത്തെ അപലപിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ് നടിയും ​ഗായികയുമായ ആൻഡ്രിയ ജെറേമിയ. മുൻപ് പഹൽ​ഗാമിൽ യാത്രപോയ അനുഭവമാണ് അവർ പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്. അന്നത്തെ യാത്രയുടെ ചിത്രങ്ങളും അവർ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.താനും ഒരിക്കൽ പഹൽ​ഗാമിലെ ഒരു വിനോദസഞ്ചാരിയായിരുന്നെന്ന് ആൻഡ്രിയ പറയുന്നു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ഓർക്കുമ്പോൾ വേദനതോന്നുന്നു. ഇപ്പോഴത്തെ സംഭവത്തിനുശേഷം കൂടുതൽ നിരീക്ഷണത്തിനും സൂക്ഷ്മപരിശോധനയ്ക്കും വിധേയരാകുന്ന കശ്മീരിലെ പാവപ്പെട്ട ജനങ്ങളെ ഓർത്തും തന്റെ ഹൃദയം നുറുങ്ങുകയാണെന്ന് ആൻഡ്രിയ കുറിച്ചു.


Source link

Related Articles

Back to top button