സ്വന്തം ഇഷ്ടപ്രകാരം വിവാഹം, ഭീഷണിയില്ലെങ്കിൽ പോലീസ് സംരക്ഷണം ആവശ്യപ്പെടാനാകില്ല- അലഹാബാദ് ഹൈക്കോടതി

ലഖ്‌നൗ: മാതാപിതാക്കളുടെ ആഗ്രഹത്തിനെതിരായി സ്വന്തം ഇഷ്ടപ്രകാരം വിവാഹംകഴിച്ചവര്‍ക്ക് അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയില്ലെങ്കില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടാനാകില്ലെന്ന് അലഹാബാദ് ഹൈക്കോടതി. പോലീസ് സംരക്ഷണം തേടിയും കുടുംബാംഗങ്ങള്‍ തങ്ങളുടെ ദാമ്പത്യജീവിതത്തില്‍ ഇടപെടരുതെന്ന നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ദമ്പതിമാര്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജിക്കാരുടെ വാദംകേട്ട അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവ, ദമ്പതിമാര്‍ക്ക് ഭീഷണിയില്ലെന്ന് കണ്ടെത്തിയതിനാല്‍ ഇവരുടെ റിട്ട് ഹര്‍ജി തള്ളുകയുംചെയ്തു. അര്‍ഹതയുള്ള കേസാണെങ്കില്‍ സംരക്ഷണം നല്‍കാന്‍ കഴിയുമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, ഭീഷണിയില്ലാത്ത സാഹചര്യത്തില്‍ അതിന് കഴിയില്ല. അതിനാല്‍ ദമ്പതിമാര്‍ പരസ്പരം പിന്തുണയ്ക്കാനും സമൂഹത്തെ അഭിമുഖീകരിക്കാനും പഠിക്കണമെന്നും കോടതി പറഞ്ഞു.
Source link