WORLD

ടി.ആർ. രഘുനാഥ് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി


കോട്ടയം ∙ സിപിഎം ജില്ലാ സെക്രട്ടറിയായി ടി.ആർ.രഘുനാഥനെ തിരഞ്ഞെടുത്തു. എ.വി.റസലിന്റെ നിര്യാണത്തെ തുടർന്നാണു കോട്ടയത്തു പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിന്റേതാണു തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.യോഗത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എം.രാധാകൃഷ്‌ണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ മന്ത്രി വി.എൻ.വാസവൻ, പി.കെ.ബിജു, സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ എന്നിവർ പങ്കെടുത്തു. കൊല്ലത്തു സമാപിച്ച സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സമിതിയിലേക്കു രഘുനാഥൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 21നാണ് കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന റസൽ അന്തരിച്ചത്. അര്‍ബുദബാധിതനായി ചികിത്സയിരിക്കെയായിരുന്നു മരണം.


Source link

Related Articles

Back to top button