WORLD

ടി. വീണയുടെ ദുരൂഹ പണമിടപാട്: പാർട്ടി കോൺഗ്രസ് കഴിഞ്ഞാൽ ‘പ്രതിരോധ കോൺഗ്രസ്’


തിരുവനന്തപുരം∙ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങിയെത്തുന്ന കേരളത്തിലെ സിപിഎം നേതൃത്വത്തിനു മുന്നിലെ വലിയ വെല്ലുവിളിയാണു കരിമണൽ കമ്പനിയുമായുള്ള ദുരൂഹ പണമിടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ പ്രതിയായതിനെ പ്രതിരോധിക്കൽ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു.ഒരു സേവനവും നൽകാതെ വീണ കരിമണൽ കമ്പനിയായ കെഎംആർഎലിൽനിന്നു വൻതുക കൈപ്പറ്റിയെന്ന ആദായ നികുതി സെറ്റിൽമെന്റ് ബോർ‍ഡിന്റെ വിധി വന്നപ്പോൾ വീണയുടെ വിശദീകരണം തേടാതെയുള്ള ഏകപക്ഷീയ വിധി എന്നായിരുന്നു സിപിഎമ്മിന്റെ മുഖ്യ വാദം. എന്നാൽ വീണയിൽനിന്ന് ഒന്നിലേറെ തവണ വിശദീകരണം തേടിയ ശേഷമാണ് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൈപ്പറ്റിയ കോടികൾക്ക് എന്തെങ്കിലും സേവനം നൽകിയെന്നു എസ്എഫ്ഐഒക്കു മുന്നിൽ വ്യക്തമാക്കാൻ വീണയ്ക്കോ കെഎംആർഎലിനോ കഴിഞ്ഞിട്ടില്ല. വിശദീകരണം തേടിയില്ലെന്ന പാർട്ടി വാദത്തിന് അതോടെ നിലനിൽപില്ലാതായി.


Source link

Related Articles

Back to top button