പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് സ്റ്റേഡിയത്തിൽ ഉള്ളവർക്ക് അറിയില്ലായിരുന്നു- IPL ചെയർമാൻ

ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡയത്തിന് പുറത്ത് തിക്കും തിരക്കുംമൂലമുണ്ടായ ദുരന്തത്തിനിടയിലും ഐപിഎല്‍ ചാമ്പ്യന്മാരായ റോയല്‍ ചാലഞ്ചേഴ്സിന്റെ വിജയാഘോഷ പരിപാടി തുടര്‍ന്നത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ പുറത്ത് നടന്ന ദുരന്തം അകത്തുണ്ടായിരുന്ന സംഘാടകര്‍ അറിഞ്ഞില്ലെന്നാണ് ഐപിഎല്‍ ചെയര്മാന് അരുണ്‍ ധുമല്‍ പറയുന്നത്.ആര്‍സിബിയുടെ വിജയഘോഷ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം, ആരാണ് പരിപാടി സംഘടിപ്പിച്ചതെന്ന് തങ്ങള്‍ക്കറിയില്ലെന്നും ഐപിഎല്‍ ചെയര്മാന് വ്യക്തമാക്കി. ‘അവസ്ഥ മനസ്സിലാക്കിയപ്പോള്‍ ഞങ്ങള്‍ റോയല്‍ ചാലഞ്ചേഴ്സ് മാനേജ്മെന്റുമായി സംസാരിച്ചു. അവര്‍ ചടങ്ങ് വേഗം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്കി. ഇത് തീര്‍ച്ചയായും സങ്കടകരവും ദാരുണവുമാണ്.’ അരുണ്‍ ധുമല്‍ പറഞ്ഞു.
Source link