KERALA

'തന്ത്രമോ? ദൃശ്യങ്ങളില്‍ പന്ത് അസ്വസ്ഥൻ'; ഇത് ആരുടെ തീരുമാനമെന്ന് മുൻ താരം


ലഖ്നൗ:ഐപിഎല്ലിൽ മോശം ഫോമിലാണ് ലഖ്നൗ നായകൻ ഋഷഭ് പന്ത്. ഒമ്പത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ വിക്കറ്റിനു മുന്നിലും പിന്നിലും ഒരുപോലെ ദയനീയമാണ് പന്തിന്റെ പ്രകടനം. ഈ സീസണില്‍ ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്നായി 13.25 ശരാശരിയില്‍ വെറും 106 റണ്‍സാണ് ലഖ്‌നൗ നായകന്റെ സമ്പാദ്യം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ നേടിയ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് ഇത്തവണത്തെ എടുത്തുപറയാവുന്ന പ്രകടനം. ചൊവ്വാഴ്ച ഡല്‍ഹിക്കെതിരേ ഏഴാമനായി ഇറങ്ങിയ പന്ത് ഡക്കായി മടങ്ങി. മോശം പ്രകടനത്തിന് പിന്നാലെ പന്തിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഭാ കരീം. ‘തന്ത്രമോ? എനിക്ക് മനസിലാകുന്നില്ല. നിങ്ങളാണ് ക്യാപ്റ്റന്‍. നിങ്ങളെയാണ് ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് ടീമിന് മുതല്‍ക്കൂട്ടാവാന്‍ കഴിയും.’- സഭാ കരീം പറഞ്ഞു.


Source link

Related Articles

Back to top button