KERALA

തമിഴ്നാട് എൻജിനിയറിങ് പ്രവേശനം, ഇന്നുമുതൽ അപേക്ഷിക്കാം


ചെന്നൈ: തമിഴ്‌നാട്ടിൽ എൻജിനിയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നുമുതൽ അപേക്ഷിക്കാം.അണ്ണാ സർവകലാശാലയിലേക്കും അനുബന്ധ കോളേജുകളിലേക്കും ഓൺലൈൻവഴിമാത്രമേ അപേക്ഷ സമർപ്പിക്കാനാവൂവെന്ന് സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാനദിവസം ജൂൺ ആറാണ്.www.tneaonline.org എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. റാങ്ക് പട്ടിക ജൂലായ് രണ്ടാംവാരം പ്രസിദ്ധീകരിക്കും.ജൂലായ് അവസാനത്തോടെ കൗൺസലിങ് ആരംഭിച്ച് സെപ്റ്റംബറോടെ പ്രവേശനനടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം. തമിഴ്‌നാട് പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് വ്യാഴാഴ്ചയാണ്.


Source link

Related Articles

Back to top button