WORLD

തീ അണയ്ക്കാനെത്തി; ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ കണ്ടത് കെട്ടുകണക്കിന് പണം


ന്യൂഡൽഹി ∙ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്നു വൻതോതിൽ പണം കണ്ടെടുത്തു. വീടിനു തീപിടിത്തമുണ്ടായപ്പോൾ എത്തിയ അഗ്നിരക്ഷാസേനയാണു കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടിയന്തരമായി കൊളീജിയം വിളിച്ചുചേർത്തു.യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്കു തിരിച്ചയയ്ക്കാൻ കൊളീജിയം ശുപാർശ ചെയ്തു. ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തിയ യശ്വന്ത് വർമയോടു രാജിവയ്ക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിക്കണമെന്നു കൊളീജിയത്തിലെ ചില അംഗങ്ങൾ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ യശ്വന്ത് വർമ പ്രതികരിച്ചിട്ടില്ല.


Source link

Related Articles

Back to top button